വരുന്നു ഒടിച്ചു മടക്കി കൊണ്ടുനടക്കാവുന്ന ഐ ഫോൺ

ഒരു പുസ്തകം പോലെ തുറക്കാനും അടക്കാനും സാധിക്കുന്ന ഐ ഫോൺ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ലോകപ്രശസ്ത ഫോൺ നിർമാതാക്കളായ ഐ ഫോൺ. മടക്കി വെക്കാനാകുന്ന ഡിസ്പ്ലേയാണ് ഇത്തരം ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. യുഎസ് പേറ്റന്റ് ഏജൻസിയായ 9ടു5മാക് ആണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്.

എല്‍ജിയോടൊപ്പം ചേർന്നാണ് ആപ്പിള്‍ ഇതിനായുള്ള സ്ക്രീന്‍ ടെക്നോളജി വികസിപ്പിക്കുന്നതെന്നാണ് സൂചനകൾ. മടക്കിവെക്കാവുന്ന സ്ക്രീനുകൾ നിർ‌മിക്കുന്നതിനായി ആപ്പിൾ എല്‍ജിയുമായി കൈകോര്‍ക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ക്രീനുകൾക്കു വേണ്ടി എൽസിഡി ടെക്നോളജി ഉപയോഗിക്കാനാണ് സാധ്യതയെന്നും 9ടു5മാക് വ്യക്തമാക്കി. 2020 ഓടെ ഇത്തരം ഫോണുകളുടെ നിർമാണം തുടങ്ങാനാണ് പദ്ധതി.

അടുത്ത വർഷം സാംസങും മടക്കിവെക്കാവുന്ന സ്മാർട്ട് ഫോണുകൾ ഗാലക്സി ടെൻ എന്ന പേരിൽ അവതരിപ്പിക്കുമെന്ന് വാർത്തകളുണ്ട്.