ഓര്‍ഡര്‍ ചെയ്തത് ഒരു ലക്ഷത്തിന്റെ ഐ ഫോൺ 13; കിട്ടിയത് രണ്ട് ചോക്കലേറ്റ്; ഞെട്ടൽ

ഓൺലൈനിൽ വില പിടിപ്പുള്ള പല സാധനങ്ങളും ഓർഡർ ചെയ്തത് വലിയ അബദ്ധത്തിൽ കലാശിച്ച സംഭവങ്ങൾ പലതും നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു സംഭവം കൂടി. ഐ ഫോൺ 13 ഓർ‍ഡർ ചെയ്തയാൾക്ക് ലഭിച്ചത് രണ്ട് ചോക്കലേറ്റുകൾ. അതും ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ നിലയിൽ.

ഇംഗ്ലണ്ടിലെ ഡാനിയൽ കാരോൾ എന്നയാളാണ് ഇത്തവണ കബളിപ്പിക്കപ്പെട്ടത്. ഓണ്‍ലൈൻ സൈറ്റിൽ നിന്ന് ഒരു ലക്ഷം രൂപയോളം വരുന്ന ഐ ഫോൺ പ്രോ മാക്സ് ഫോണാണ് ഡാനിയൽ ഓർഡർ ചെയ്തത്. രണ്ടാഴ്ച കാത്തിരുന്ന ശേഷമാണ് ഓർഡർ ചെയ്തത് എത്തിയത്.

കാത്തിരുന്ന് കിട്ടിയ പാക്കേജ് തുറന്ന് നോക്കിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. രണ്ട് കാഡ്ബറി വൈറ്റ് ഒറിയോ ചോക്കലേറ്റ് ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ആപ്പിളിന്റെ വെബ്സൈറ്റിലൂടെ തന്നെയാണ് ഫോൺ ഓർഡർ ചെയ്തത്. താൻ കബളിപ്പിക്കപ്പെട്ടു എന്ന് കാണിച്ച് ഡാനിയൽ ട്വിറ്ററിൽ‌ പോസ്റ്റും പങ്കുവെച്ചിരുന്നു.