നിജ്ജറുടെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍ അറസ്റ്റില്‍

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ഇന്ത്യാക്കാരെ കനേഡിയന്‍ പൊലീസ് അറസ്റ്റുചെയ്തു. ഇന്ത്യന്‍ വംശജരായ കരണ്‍പ്രീത് സിങ്, കമല്‍പ്രീത് സിങ്, കരണ്‍ ബ്രാര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകമടക്കം വിവിധ കുറ്റങ്ങളില്‍ പ്രതികളാണ് മൂന്നുപേരും എന്ന് പൊലീസ് അറിയിച്ചു. എ‍ഡ്മണ്‍ടണില്‍ നടന്ന പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് ആരാണ് സഹായം ചെയ്തത് അടക്കമുള്ള കാര്യങ്ങള്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ തെളിയുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷിക്കുകയാണെന്നും അന്വേഷണത്തോട് ഇന്ത്യ സഹകരിച്ചില്ലെന്നും കാനഡ ആരോപിച്ചു.

ജൂണിൽ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽവച്ചാണ് നിജ്ജറെ അജ്ഞാതർ വെടിവച്ചുകൊന്നത്. ഇന്ത്യൻ ഏജൻസികളാണ് കൊലയ്ക്ക് പിന്നിലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത് വലിയ വിവാദമായിരുന്നു.

Canadian police arrest 3 Indian nationals in Khalistan separatist Hardeep Singh Nijjar murder case