സ്വയം നിയന്ത്രണം ഫലം കാണുന്നു; പവര്‍കട്ട് ഒഴിവാക്കാന്‍ പരമാവധി ശ്രമം: മന്ത്രി

'സഹകരിക്കണം'
  • 'അലങ്കാര ലൈറ്റുകള്‍ ഓഫ് ചെയ്ത് സഹകരിക്കണം'
  • 'വന്‍കിട ഉപഭോക്താക്കള്‍ സഹകരിച്ചത് ഫലം കണ്ടു'
  • 'ഇന്നലെ ഉപഭോഗം 5,800ല്‍ നിന്ന് 5,600 മെഗാവാട്ടായി കുറഞ്ഞു'
krishnankutty-power-cut-04
SHARE

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം കാണിച്ചത് ഫലവത്തായെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അലങ്കാര ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് സഹകരിക്കണമെന്നും വന്‍കിട ഉപഭോക്താക്കള്‍ സഹകരിച്ചത് ഗുണം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണം പാലിക്കാന്‍ തുടങ്ങിയതോടെ ഇന്നലത്തെ ഉപയോഗം 5,800ല്‍ നിന്ന് 5,600 മെഗാവാട്ടായി കുറഞ്ഞു. ഗാര്‍ഹിക ഉപഭോക്താക്കളെ പരമാവധി ബാധിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്താതിരിക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.  

Self regulation of power seems fruitful, says Minister K. Krishnankutty

MORE IN BREAKING NEWS
SHOW MORE