കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

kathrikkutty-04
SHARE

മൂവാറ്റുപുഴ നിരപ്പില്‍ കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കുളങ്ങാട്ടുപാറ സ്വദേശി കത്രിക്കുട്ടി (85) ആണ് മരിച്ചത്. ഭര്‍ത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ആറുമാസം മുന്‍പ് വീണതിനെ തുടര്‍ന്നാണ് കത്രിക്കുട്ടി കിടപ്പിലായത്. പ്രാഥമികകൃത്യങ്ങള്‍ പോലും സ്വയം നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കത്രിക്കുട്ടി. മക്കള്‍ക്ക് ഒരു ഭാരമാകേണ്ട എന്ന ചിന്തയിലാണ് കത്രിക്കുട്ടിയെ ജോസഫ് കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് മക്കളാണ് ഇവര്‍ക്കുള്ളത്. മക്കള്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു കൊലപാതകം.

Husband kills bedridden wife, Muvattupuzha

MORE IN BREAKING NEWS
SHOW MORE