1,823 കോടി അടയ്ക്കണം; കോണ്‍ഗ്രസിന് നോട്ടിസ്; മോദിയുടെ ഗൂഢപദ്ധതിയെന്ന് കെസി

ആദായനികുതി നടപടിയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായി കോൺഗ്രസ് പാർട്ടി. 1,823 കോടി അടയ്ക്കണമെന്ന്  നോട്ടിസ് നൽകിയ ഇന്‍കംടാക്സ് അധികൃതര്‍, അക്കൗണ്ടുകൾ മുഴുവൻ മരവിപ്പിച്ചെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കാനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറൽ സെക്രട്ടി കെ.സി.വേണുഗോപാൽ ആരോപിച്ചു. 

2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1823 കോടി രൂപയുടെ പുതിയ നോട്ടിസാണ് ആദായനികുതി വകുപ്പ് നൽകിയത്. 692 കോടി പലിശ മാത്രം അടയ്ക്കണം. ആദായനികുതി വകുപ്പ് നടപടികൾക്കെതിരായ കോൺഗ്രസിന്‍റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് നടപടി. ബിജെപിയും നികുതി അടച്ചതിന്‍റെ കണക്ക് വ്യക്തമാക്കിയിട്ടില്ലന്നും അവരോട് ചോദിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. ഇൻകം ടാക്സ് ഗുണ്ടകളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനുള്ള നീക്കമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസിനെ വലിയ സമ്മർദത്തിലാക്കുന്ന നീക്കമാണ് ആദായ നികുതി വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് 

Income Tax Dept serves Congress Rs 1, 700 cr notice after HC rejects its plea on reassessment