ദില്ലി ചലോ ട്രാക്ടർ മാർച്ച് 29 വരെ നിർത്തിവയ്ക്കാന്‍ തീരുമാനം

Farmers take part in a candlelight vigil in tribute to a farmer

ദില്ലി ചലോ ട്രാക്ടർ മാർച്ച് ഫെബ്രുവരി 29 വരെ നിർത്തിവയ്ക്കാൻ കർഷകർ. ഹരിയാന പൊലീസ് നടപടിയിൽ കൊല്ലപ്പെട്ട യുവകർഷകന് നീതി ലഭിക്കുംവരെ ശംഭു, ഖനൗരി അതിർത്തികളിൽ തുടരാൻ കർഷകസംഘനകൾ തീരുമാനമെടുത്തു. സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും ഇപ്പോൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുമെന്നും പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വന്‍ സിങ് പന്ദേര്‍ ഖനൗരിയിൽ ചേർന്ന യോഗത്തിനുശേഷം അറിയിച്ചു. 

രണ്ടാംകർഷക സമരത്തിനിടെ ഹരിയാന പൊലീസ് നടപടിയിൽ കൊല്ലപ്പെട്ട കർഷകന് നീതി ലഭിക്കണമെന്നും ഹരിയാന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കിസാൻ മസ്ദൂർ സംഘർഷ് സമിതി പ്രസിഡന്റ്‌ സുഖ് വീന്ദർ സിങ് സബ്ര ആവശ്യപ്പെട്ടു. അതിനിടെ ഹരിയാനയിലെ ഹിസാറിൽ കർഷകരും പൊലീസും തമ്മിൽ വൻ സംഘർഷമുണ്ടായി. ഖനൗരി അതിർത്തിയിലേക്ക് പോകാൻ ശ്രമിച്ച കർഷകരെ  പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പ്രശ്നത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സിഖ് ചേംബര്‍ ഓഫ് കൊമേഴ്സ് ഹൈക്കോടതിയെ സമീപിച്ചു

Farmers protest: ‘Delhi Chalo’ march on hold till Friday after young protester's death