‘ഡോക്ടർ കടന്നു പിടിച്ച് ചുംബിച്ചു’; ആരോപണത്തിൽ പ്രാഥമിക അന്വേഷണം

എറണാകുളം ജനറൽ ആശുപത്രിയിലെ മുൻ ഡോക്ടർ ലൈംഗികാതിക്രമം നടത്തിയെന്ന വനിതാ ഡോക്ടറുടെ ആരോപണത്തിൽ പ്രാഥമിക അന്വേഷണവുമായി പൊലീസ്.  ജനറൽ ആശുപത്രി സൂപ്രണ്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശത്തുള്ള വനിതാ ഡോക്ടറെ ബന്ധപ്പെട്ടശേഷം കേസെടുക്കുന്നതിൽ തീരുമാനം എടുക്കുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. 2019 ൽ ഹൗസ് സർജൻസി സമയത്ത് ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജ് കടന്നു പിടിച്ച് ചുംബിച്ചുവെന്നാണ് വനിതാ ഡോക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചത്. വിദേശത്തുള്ള വനിതാ ഡോക്ടറുടെ മൊഴിയോ പരാതിയോ ലഭിച്ച ശേഷമേ കേസെടുക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.  

Police have started a preliminary investigation into the allegation of the woman doctor