ചിന്മയ ശങ്കരം; ഭക്തി സാന്ദ്രമായി എറണാകുളത്തപ്പൻ ഗ്രൗണ്ട്

ഭക്തി സാന്ദ്രമായി എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ ചിന്മയ ശങ്കരം. ആഗോള ചിന്മയ മിഷൻ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി സന്യാസി സംഗമം നടന്നു. മെയ് 12 വരെ നീണ്ടു നിൽക്കുന്ന പരുപാടിയിൽ ഇന്ന് ആർ എസ് എസ് ജെനെറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ പ്രഭാഷണം നടത്തും.

സ്വാമി ചിന്മയാനന്ദന്റെ 108 ആം ജന്മ ദിനമായ മെയ് എട്ട് മുതൽ ശ്രീ ശങ്കരാചാര്യരുടെ ജന്മദിനമായ മെയ് 12 വരെയുള്ള അഞ്ച് ദിവസങ്ങളിൽ ആയി ആണ് കൊച്ചി എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ചിന്മയ ശങ്കരം 2024 നടക്കുന്നത്. ചിന്മയ ശങ്കരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സന്യാസി സംഗമത്തിൽ വിവിധയിടങ്ങളിൽ നിന്നുള്ള 108 ഓളം സന്യാസിമാർ പങ്കെടുത്തു. 

ഭഗവത് ഗീതയുടെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച് ദിവസങ്ങളിൽ ആയി ചിന്മയ ശങ്കരം സംഘടിപ്പിക്കുന്നത്.

ശൃംഗേരി ശങ്കരപീഠത്തിന്റെ ഉപപീഠമായ കർണാടകയിലെ  ശ്രീ യോഗാനന്ദേശ്വരി സരസ്വതി മഠാധിപതി ശ്രീ ശ്രീ ശങ്കര ഭാരതി സ്വാമി യുടെ നേതൃത്വത്തിൽ സൗന്ദര്യ ലഹരി പാരായണവും നടന്നു. ആയിരത്തിൽ അധികം പേർ സൗന്ദര്യ ലഹരി പാരായണത്തിന്റെ ഭാഗമായി ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ സ്വാമി ചിന്മയാനന്ദൻ ആത്മീയ വിപ്ലവകാരി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.