അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയ്ക്കരികില്‍; കാടിറങ്ങിയാല്‍ മയക്കുവെടി

കാടിറങ്ങിയാല്‍ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുറച്ച് തമിഴ്നാട് വനംവകുപ്പ്. ജനവാസമേഖലയായ കമ്പം സുരുളിപ്പെട്ടിക്ക് ഒന്നര കിലോമീറ്റര്‍ അകലെ അരിക്കൊമ്പനുള്ളതായാണ് ഒടുവില്‍ ലഭിച്ച സിഗ്നല്‍. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉള്‍വനത്തിലേക്ക് അരിക്കൊമ്പന്‍ കയറിപ്പോകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഉദ്യോഗസ്ഥര്‍. ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കുന്നതിനുള്ള അഞ്ചംഗസംഘവും മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്. 

Arikomban in Cumbum Surulipetti