യോജിപ്പല്ലാതെ മറ്റ് മാര്‍ഗമില്ല; ഐക്യം കൂടുതല്‍ ശക്തമാകും; കെ.സി

പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തമാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മനോരമ ന്യൂസിനോട്. ജനാധിപത്യരാജ്യത്ത് കാണാന്‍ കഴിയാത്തവണ്ണം അസാധാരണ സാഹചര്യമാണ് രാജ്യത്ത് നിലവില്‍ വന്നിരിക്കുന്നത്. പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതെയാക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ച സര്‍ക്കാരാണിവിടെയുള്ളത്. ശബ്ദിച്ചാല്‍ അയോഗ്യരാക്കുമെന്നും ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്ത സര്‍ക്കാരിനെതിരെ യോജിക്കുകയല്ലാതെ മറ്റ് മാര്‍ഗം പ്രതിപക്ഷത്തിന് മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഭീകരമായ വിപത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒന്നിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

KC Venugopal on opposition unity