നിജ്ജാർ വധം; അറസ്റ്റിലായവരുടെ വിവരങ്ങൾ കാനഡ പങ്കുവച്ചിട്ടില്ല: ജയശങ്കര്‍

nijjar-canada
ഫയല്‍ ചിത്രം
SHARE

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ കാനഡ പങ്കുവച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കനേഡിയൻ പൊലീസ് വിവരം പങ്കുവയ്ക്കുന്നതിനനുസരിച്ച് കൂടുതൽ പ്രതികരിക്കാം. അതേസമയം ഖലിസ്ഥാൻ പ്രസ്ഥാനങ്ങൾക്ക്‌ കാനഡയിൽ ലഭിക്കുന്ന പിന്തുണയെ വിദേശകാര്യമന്ത്രി രൂക്ഷമായി വിമർശിച്ചു. നിജ്ജർ കൊലപാതകത്തിൽ അന്വേഷണം അറസ്റ്റിലായ മൂന്നുപേരിൽ ഒതുങ്ങില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രതികരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം...

Hardeep Singh Nijjar Murder; Canada has not shared the information of arrested Indians

MORE IN BREAKING NEWS
SHOW MORE