രാജേന്ദ്രനെ വീട്ടിലെത്തി കണ്ട് ബി.ജെ.പി നേതാക്കള്‍; രാഷ്ട്രീയ സന്ദര്‍ശനമല്ലെന്ന് പ്രതികരണം

rajendran-bj-leaders
SHARE

ബിജെപിയിൽ അംഗത്വം എടുക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി നേതാക്കൾ. സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.പ്രമീള ദേവി, മധ്യമേഖല പ്രസിഡന്റ് എൻ.ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സിപിഎം പ്രവർത്തകർ മർദിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ഇത് പരിശോധിക്കുന്നതിനായാണ് ബിജെപി നേതാക്കൾ മൂന്നാറിൽ എത്തിയത്. എന്നാൽ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നാണ് എസ്.രാജേന്ദ്രന്റെ വിശദീകരണം. ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയെന്നും ഉപാധികൾ അംഗീകരിച്ചാൽ എസ്.രാജേന്ദ്രന്റെ ബിജെപി പ്രവേശനം ഉടൻ ഉണ്ടാകുമെന്നുമാണ് സൂചന. വിഡിയോ റിപ്പോര്‍ട്ട് കാണാം...

BJP leaders visit S Rajendran

MORE IN BREAKING NEWS
SHOW MORE