ആലപ്പുഴയിൽ കടുത്ത പോരാട്ടം: അവസാനവട്ട പര്യടനവുമായി സ്ഥാനാർത്ഥികൾ

കടുത്ത പോരാട്ടം നടക്കുന്ന ആലപ്പുഴയിൽ അവസാന വട്ട പര്യടനവുമായി യു ഡി എഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ. പോരാട്ടം ശക്തമാണെങ്കിലും ജയിക്കുമെന്ന ആത്മവിശ്വാസമാണ് മുന്നണി സ്ഥാനാർത്ഥികൾ പങ്കുവയ്ക്കുന്നത്. സംസ്ഥാനത്താകെ ശ്രദ്ധയാകർഷിക്കുന്ന ആലപ്പുഴയിൽ ദേശീയ നേതാക്കളുടെ സാന്നിധ്യവും അണികൾക്ക് ആവേശം പകരുന്നുണ്ട്. 

പതുക്കെ തുടങ്ങി ആവേശത്തിൻ്റെ ഉച്ചസ്ഥായിലെത്തിയ പോരാട്ടമാണ് ആലപ്പുഴയിൽ. സ്ഥാനാർത്ഥികൾ മൂവരും കരുത്തരാണ്. ആരു ജയിക്കുമെന്ന് പ്രവചനം അസാധ്യം. റോഡ് ഷോകളും കുടുംബ സംഗമങ്ങളും ബൂത്തു തലസ്വീകരണവും സ്ഥാനാർത്ഥികൾ പൂർത്തിയാക്കി. ഇതിനിടയിൽ പ്രമുഖരുമായ കുടിക്കാഴ്ചകളും പിന്തുണ തേടലും വിവിധ വിഭാഗങ്ങളുമായുള്ള സംവാദങ്ങളും നടന്നു. ദേശീയരാഷ്ട്രീയത്തിലെ തിരക്കു കാരണം വൈകിയാണെത്തിയതെങ്കിലും കെസി വേണുഗോപാലിൻ്റെ സാന്നിധ്യം അണികൾക്ക് ആത്മവിശ്വാസം പകർന്നു. മണ്ഡലത്തിൻ്റെ മനസറിഞ്ഞ് പ്രവർത്തകരിൽ ആവേശം നിറച്ചാണ് അദ്ദേഹത്തിന്റെ പര്യടനം. 

സ്ഥാനാർത്ഥിത്വം നേരത്തെ പ്രഖ്യാപിക്കപ്പെട്ടതിനാൽ ആദ്യം പ്രചാരണ രംഗത്തിറങ്ങാൻ എ. എം. ആരിഫിനായി. എം പി എന്ന നിലയിൽ നടത്തിയ വികസനവും ഇനിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കര്യങ്ങളും പറഞ്ഞ് വോട്ടു നേടുന്ന ആരിഫും ശുഭപ്രതീക്ഷയിലാണ്. അപ്രതീക്ഷിതമായിരുന്നു ആലപ്പുഴയിലെ ശോഭാ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വമെങ്കിലും ചിട്ടയായ പ്രവർത്തനത്തിലൂടെ ശോഭ കളം നിറഞ്ഞു. ആലപ്പുഴയുടെ ശോഭ, ആലപ്പുഴയ്ക്കൊരു വനിതാ കേന്ദ്രമന്ത്രി തുടങ്ങിയ മുദ്രാവാക്യമുയർത്തി വോട്ടർമാരുടെ ഹൃദയത്തിൽ ഇടം നേടാനാണ് ശോഭ ശ്രമിക്കുന്നത് 

ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് പ്രചാരണരംഗം പതിവിലേറെ ചൂടുപിടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യച്ചൂരിയും ഡി. രാജയും രേവന്ത് റെഡ്ഡിയും ഡി.കെ. ശിവകുമാറും അടക്കമുള്ളവർ ആലപ്പുഴയിലെത്തി രാഹുൽ ഗാന്ധിയും സച്ചിൻ പൈലറ്റും ഇന്നെത്തും. അമിത് ഷാ ബുധനാഴ്ച എൻഡിഎ പൊതുസമ്മേളനത്തിനെത്തും. 

Alappuzha Lok Sabha constituency tight competition

 

Enter AMP Embedded Script