ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതി; രാജ്‌ഭവന്‍ ജീവനക്കാരുടെ മൊഴിയെടുക്കും

cv-anandha-bose-2
SHARE

ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ രാജ്‌ഭവന്‍ ജീവനക്കാരെ വീണ്ടും വിളിപ്പിച്ച് ബംഗാള്‍ പൊലീസ്. നാളെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം. ഇന്നലെ മൂന്ന് രാജ്ഭവന്‍ ജീവനക്കാരെയും രാജ്ഭവനില്‍ നിയോഗിക്കപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെയുമാണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് ഹാജരായത്.

രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയെ രണ്ട് ദിവസങ്ങളിലായി ലൈംഗികാതിക്രമത്തിന് ഇരയാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചുവെന്നാണ് പരാതി. ഭരണഘടനയുടെ അനുച്ഛേദം 361 പ്രകാരം ഗവര്‍ണര്‍മാര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സാധ്യമല്ല. ജീവനക്കാരോട് പൊലീസ് അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തേടിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. 

Sexual assault complaint against Governor CV Ananda Bose; Police to question Rajbhavan staffs

MORE IN BREAKING NEWS
SHOW MORE