മേഘാലയയില്‍ വന്‍ ട്വിസ്റ്റ്; സര്‍ക്കാര്‍ രൂപീകരണത്തിന് യു.ഡി.പി നീക്കം

മേഘാലയയില്‍ എന്‍.പി.പി നേതാവ് കോൺറാഡ് സാങ്മ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് യു.ഡി.പി. കോണ്‍ഗ്രസ്, തൃണമൂല്‍, എച്ച്എസ്പിഡിപി എന്നിവയടക്കം അഞ്ച് പാര്‍ട്ടികളും സ്വതന്ത്രനും ചേര്‍ന്നാണ് സഖ്യം. ഇന്നലെ രാത്രി യു.ഡി.പി ഷില്ലോങില്‍ ചേര്‍ന്ന എം.എല്‍എമാരുടെ യോഗത്തിലാണ് സുപ്രധാന നീക്കം. യു.ഡി.പി, എച്ച്.എസ്.പി.ഡി.പി എന്നിവരുടേതടക്കം 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു ഗവര്‍ണറെ കണ്ട കോണ്‍റാഡ് സാങ്മ അറിയിച്ചിരുന്നത്. എന്നാല്‍ രാത്രിയോടെ എച്ച്.എസ്.പി.ഡി.പി സാങ്മയ്ക്ക് പ്രഖ്യാപിച്ച പിന്തുണ പിന്‍വലിച്ചു. ഇനി ഗവര്‍ണറുടെ തീരുമാനമാണ് നിര്‍ണായകമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

UDP claims to form new government in Meghalaya