മഴക്കെടുതിയില്‍ വലഞ്ഞ് സംസ്ഥാനങ്ങള്‍; ഹിമാചലില്‍ ആകെ മരണം ഒന്‍പതായി

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴയും മഴക്കെടുതിയും രൂക്ഷമായി തുടരുന്നു. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. കാലവര്‍ഷമെത്തിയ ഡല്‍ഹിയില്‍ ഇന്നലെ രാത്രി അതിശക്തമായ മഴ പെയ്തു.

രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ മേഘാലയ, അസം, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍. ഉത്തരാഖണ്ഡും ഹിമാചല്‍പ്രദേശും ഉള്‍പ്പെടുന്ന വടക്കന്‍ സംസ്ഥാനങ്ങളിലുമാണ് മഴ തിമിര്‍ത്തുപെയ്യുന്നത്. ഹിമാചല്‍ പ്രദേശിൽ മഴക്കെടുതികളില്‍ ആകെ മരണം ഒന്‍പതായി. വീടുകളും റോഡുകളും ഒലിച്ചുപോയി. നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു. വരുന്ന നാല് ദിവസം കൂടി മഴ തുടരും. ഉത്തരാഖണ്ഡില്‍ ശക്തമായ മഴയിൽ ചാർധാം യാത്രക്കാരും ചിലയിടങ്ങളില്‍ കുടുങ്ങി. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചാർധാം യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അസമില്‍ മരണം അഞ്ചായി. ഇപ്പോഴും ഒന്നരലക്ഷത്തോളം പേരെ മഴക്കെടുതികള്‍ ബാധിച്ചിട്ടുണ്ട്. മിന്നല്‍ പ്രളയമുണ്ടായ സിക്കിമിലും മേഘാലയയിലും ആശങ്കയൊഴിഞ്ഞു. മഴയില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. മുംബൈയില്‍ ഓറഞ്ച് അലര്‍ട്ടാണെങ്കിലും മഴ മാറി നില്‍ക്കുകയാണ്. കാലവര്‍ഷമെത്തിയ ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി രാത്രി സമയങ്ങളില്‍ ശക്തമായ മഴയുണ്ട് 

Rains and thunderstorms continues in various parts of the country