വരണ്ടുണങ്ങിയ നാട്, അസഹ്യമായ ചൂട്; പത്തനംതിട്ടയില്‍ മഴ പെയ്യാനായി പ്രാര്‍ഥന

പത്തനംതിട്ടയില്‍ മഴ പെയ്യാനായി പ്രാര്‍ഥന. ഇമാം റഷീദ് മൗലവിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട സലഫി മസ്ജിദില്‍ ആയിരുന്നു ചടങ്ങുകള്‍.

വരണ്ടുണങ്ങിയ നാട്. അസഹ്യമായ ചൂട്. ഇതിന് ഒരു പരിഹാരമാണ് ദൈവത്തോട് തേടിയത്. പത്തനംതിട്ട സലഫി മസ്ജിദിന്‍റെ മുറ്റത്തായിരുന്നു പ്രാര്‍ഥന. സ്ത്രീകളടക്കം നൂറുകണക്കിന് വിശ്വാസികളാണ് പ്രത്യേക പ്രാര്‍ഥനയില്‍ പങ്കെടുത്തത്.

വരള്‍ച്ച ശക്തമാവുകയും മഴ പെയ്യാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ പ്രാര്‍ഥന നടത്തുന്നത്. പൊതു നമസ്കാരം ആയതുകൊണ്ടാണ് ചടങ്ങ് പള്ളിമുറ്റത്താക്കിയത്. മുജാഹിദ് വിഭാഗത്തിന്‍റേതാണ് പത്തനംതിട്ട സലഫി മസ്ജിദ്. അടുത്തകാലത്തൊന്നും കേരളത്തില്‍ മഴയ്ക്കായുള്ള നമസ്കാരം നടന്നിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ മഴയ്ക്കായുള്ള പ്രാര്‍ഥന സാധാരണയായി നടക്കാറുണ്ട്.

pathanamthitta prayer for rain