പണിതിട്ടും തീരാതെ പന്തളത്തെ ലൈഫ് ഫ്ലാറ്റ്

life-flat (1)
SHARE

പത്തനംതിട്ട പന്തളത്തേയും ലൈഫ് ഫ്ലാറ്റ് നിര്‍മാണം നാലു വര്‍ഷമായിട്ടും തീര്‍ന്നില്ല. 44 കുടുംബങ്ങളാണ് ഫ്ലാറ്റ് കാത്തിരിക്കുന്നത്. ഇടക്കാലത്ത് നിലച്ച ഫ്ലാറ്റ് നിര്‍മാണം ഇപ്പോള്‍ ഇഴഞ്ഞുനീങ്ങി തുടങ്ങിയിട്ടുണ്ട്. 

പന്തളം മുടിയൂര്‍ക്കോണത്താണ് 72  ഫ്ലാറ്റ് നിര്‍മാണം. ആറ് മാസത്തിനകം പണി തീര്‍ക്കും എന്ന് പറഞ്ഞ് തുടങ്ങിയത് 2020 സെപ്റ്റംബറില്‍. ആറ് മാസങ്ങള്‍ പലതും കടന്ന് നാലു വര്‍ഷമായി. ഇടയ്ക്ക് ഫണ്ട് മാറാത്തതും കോവിഡുമൊക്കെ തടസമായി എന്നാണ് വിശദീകരണം. ഇപ്പോഴും ഫ്ലാറ്റിന്‍റെ അസ്ഥികൂടം മാത്രമേ തീര്‍ന്നിട്ടുള്ളു. രണ്ടു ഫ്ലാറ്റുകളിലായി 44 കുടുംബങ്ങള്‍ക്കുള്ള താമസ സൗകര്യമാണ് ഒരുക്കുന്നത്. 6.57 കോടി ചെലവിട്ടായിരുന്നു നിര്‍മാണം. കഴിഞ്ഞയാഴ്ചയാണ് വീണ്ടും പണിതുടങ്ങിയത്

ലൈറ്റ് വെയിറ്റ് ഫ്രെയിം സാങ്കേതിക വിദ്യയിലാണ് ഫ്ലാറ്റ് നിര്‍മാണം.. പന്തളം നഗരസഭയുടെ ലിസ്റ്റിലെ 30 പേര്‍ക്കും. പട്ടിക ജാതി വകുപ്പ് നല്‍‌കിയ പട്ടികയിലെ 14 പേര്‍ക്കുമാണ് വീട് അനുവദിച്ചത്. എന്ന് പണിതീര്‍ത്ത് താമസിക്കാനാകും എന്നാണ് കുടുംബങ്ങളുടെ സംശയം. സമാനമായ സാഹചര്യത്തിലാണ്  ഈ ഫ്ലാറ്റ് നിര്‍മാണം തുടങ്ങിയ ദിവസം ഉദ്ഘാടനം ചെയ്ത ഏനാത്തെ ഫ്ലാറ്റ് സമുച്ചയത്തിന്‍റേയും സ്ഥിതി.

The construction of Life Flat in Panthalam was not finished even after four years

MORE IN SOUTH
SHOW MORE