മൂന്ന് സംസ്ഥാനങ്ങളില്‍ സർക്കാർ രൂപീകരണ ചർച്ച; ബിജെപി നിരീക്ഷകരെ അയക്കും

തിരഞ്ഞെടുപ്പ് പൂർത്തിയായ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണ ചർച്ച പുരോഗമിക്കുന്നു. ത്രിപുരയിൽ 32 സീറ്റ് നേടിയ ബി.ജെ.പി  ഇന്ന് നിയമസഭാകക്ഷിയോഗം ചേരും.  മുഖ്യമന്ത്രി സ്ഥാനത്ത് മണിക് സാഹ തുടരാനാണ് സാധ്യതയെങ്കിലും കേന്ദ്ര മന്ത്രി പ്രതിമാ ഭൗമികിന്റെ പേരും ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളിലേക്ക് ബി.ജെ.പി നിരീക്ഷകരെ അയയ്ക്കും. നാഗാലാൻഡിൽ 37 സീറ്റ് നേടിയ ബി.ജെ.പി–എൻ.ഡി.പി.പി സഖ്യം സർക്കാർ രൂപീകരണത്തിന് ഉടൻ അവകാശവാദം ഉന്നയിക്കും. നെഫ്യു റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിയാകും.  മേഘാലയയിൽ 26 സീറ്റ് നേടിയ എൻ.പി.പി, ബി.ജെ.പിയുമായും യുഡിപിയുമായും ചേർന്നാണ് സർക്കാർ രൂപീകരിക്കുക. കോൺറാഡ് സാങ്മ തന്നെ മുഖ്യമന്ത്രിയായി തുടരും.

Tripura nagaland meghalaya election