'മന്ത്രിയില്‍ അചഞ്ചല വിശ്വാസം'; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അപ്രീതി അറിയിച്ച ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ധനമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ അചഞ്ചല വിശ്വാസമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മറുപടി കത്തയച്ചു. മന്ത്രിയുടെ വാക്കുകളില്‍ ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെടുത്താവുന്ന ഒന്നുമില്ല, മന്ത്രി പറഞ്ഞത് ജനാധിപത്യ കീഴ്‌വഴക്കവും ഭരണഘടനയും അടിസ്ഥാനമാക്കി പരിശോധിച്ചു. ഗവര്‍ണറുടെ കത്തില്‍ മറ്റ് നടപടികള്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടിക്കത്തില്‍ വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം. 

Story Highlights: Pinarayi Vijayan, Arif Mohammad Khan, K. N. Balagopal