‘നിനക്ക് കര്‍ത്താവ് മറുപടി തരും..!’; ഒളിവില്‍ നിന്ന് എംഎൽഎയുടെ മെസേജ്

പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്നതിനിടെ ബലാല്‍സംഗക്കേസിലെ മുഖ്യസാക്ഷിയെ വാട്സപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. അതിനിടെ എം.എല്‍.എയ്ക്കെതിരെ പരാതിക്കാരി കോടതിക്ക് മുന്നില്‍ രഹസ്യമൊഴിയും നല്‍കി. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. തള്ളിയാല്‍ ഉടന്‍ അറസ്റ്റിലേക്ക് നീങ്ങാനാണ് പൊലീസിന്റെ തീരുമാനം.

11 ാം തീയതി മുതല്‍ എം.എല്‍.എ ഒളിവിലെന്ന് പൊലീസ് പറയുന്നു. വിശദീകരണം ചോദിക്കാന്‍ പോലും ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലന്ന് പാര്‍ട്ടി നേതാക്കള്‍ പരിതപിക്കുന്നു. എന്നാല്‍ കാണാമറയ്ത്ത് കഴിയുന്ന എം.എല്‍.എ അദേഹത്തിന് ആവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. അതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെ പരാതിക്കാരിയുടെ സുഹൃത്തായ മുഖ്യസാക്ഷിക്ക് ലഭിച്ച വാട്സപ്പ് സന്ദേശം.

എം.എല്‍.എയുടെ ഭീഷണിക്ക് മറ്റൊരു െതളിവായി ഈ സന്ദേശവും ഉപയോഗിക്കാനാണ് പരാതിക്കാരിയുടെയും അന്വേഷണസംഘത്തിന്റെയും തീരുമാനം. ഇതോടൊപ്പം കേസില്‍ തെളിവ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലീസ് പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. തുടര്‍നടപടി തേടിയുള്ള കത്തിന് സ്പീക്കറുെട അനുമതിയുമായി. എല്‍ദോസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും. തള്ളിയാല്‍ അറസ്റ്റിന് കളമൊരുങ്ങും.

Eldhos Kunnappilly MLA threatened the main witness in the rape case through a WhatsApp message while he was hiding from the police.