വഞ്ചിയൂരില്‍ 5 നായ്ക്കൾ ചത്തനിലയില്‍; വിഷം കൊടുത്തതെന്ന് സംശയം

തിരുവനന്തപുരം വഞ്ചിയൂരില്‍ അഞ്ച് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി. കൂട്ടത്തില്‍ വളര്‍ത്തുനായ്ക്കളുുണ്ട്. വിഷം കൊടുത്തതെന്ന് സംശയം. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം, തെരുവുനായ വിഷയത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ ഹൈക്കോടതിയെ അറിയിക്കുമെന്ന്  മന്ത്രി എം.ബി.രാജേഷ്. വാക്സിനേഷനും നടക്കുന്നുണ്ട്. എന്നാൽ എ.ബി.സി സെൻ്ററുകൾ തുടങ്ങുന്നതിൽ ചില തടസങ്ങളുണ്ട്. ഇതുവരെ ആരോഗ്യ വകുപ്പ് 490 ഹോട്സ്പോടുകളും മൃഗസംരക്ഷണ വകുപ്പ് 170 ഹോട്സ്പോടുകളും കണ്ടെത്തിയതായും എം.ബി.രാജേഷ് തിരുവനന്തപുരത്ത് പറഞ്ഞു. 

നായ്ക്കള്‍ക്കുളള പേവിഷ പ്രതിരോധ വാക്സീന്‍ നാലുലക്ഷം ഡോസ്  കൂടി വാങ്ങുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണവകുപ്പ് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ 170 ഹോട്സ്പോട്ടുകള്‍ കണ്ടെത്തി . എബിസി കേന്ദ്രങ്ങള്‍ അടുത്തമാസം കൂടുതലായി തുടങ്ങുമെന്നും മന്ത്രി.