ലക്ഷ്യം കാണാതെ വാക്സീന്‍ യഞ്ജം; കാല്‍ഭാഗം പോലും പൂര്‍ത്തിയായില്ല

ലക്ഷ്യം കാണാതെ തെരുവുനായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. തീവ്ര വാക്സീന്‍ യജ്ഞം നാളെ അവസാനിക്കാനിരിക്കെ തെരുവുനായകള്‍ക്ക് വാക്സീന്‍ നല്‍കുന്നതില്‍ ലക്ഷ്യമിട്ട കാല്‍ഭാഗം പോലും പൂര്‍ത്തീകരിക്കാനായില്ല. എ.ബി.സി കേന്ദ്രങ്ങള്‍ ആരംഭിച്ചത് 26 എണ്ണം മാത്രം. ഷെല്‍ട്ടര്‍ ഹോം പുതിയതായി ഒരു പഞ്ചായത്തിലും ആരംഭിച്ചില്ല. പ്രത്യേക പ്രോജക്ടുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയത് വിരലിലെണ്ണാവുന്ന പഞ്ചായത്തുകള്‍ മാത്രം. 

തെരുവുനായ ആക്രമണ വാര്‍ത്തകള്‍ ശ്കതമായി നിന്ന സമയത്ത്  സര്‍ക്കാര്‍ പ്രഖ്യാപിച്ചതെല്ലാം പ്രശ്നം തണുത്തതോടെ ഫ്രീസറിലായി. സംസ്ഥാനത്ത് നാലരലക്ഷത്തോളം തെരുവുനായകളുണ്ടെന്നായിരുന്നു അനൗദ്യോഗിക കണക്ക്. മുപ്പത്തിയയ്യാരിത്തി മുന്നൂറ്റി പതിനൊന്നു തെരുവുനായകള്‍ക്ക് മാത്രമാണ് ഇതുവരെ വാക്സിനേഷന്‍ നല്‍കിയത്. കുടുംബശ്രീയുടെ സഹായത്തോടെ തെരുവുനായകളെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. വന്ധ്യംകരണം നടത്താന്‍ എല്ലാ പഞ്ചായത്തുകളിലും എ.ബി.സി കേന്ദ്രങ്ങള്‍ ആരംഭിക്കാനിട്ട പദ്ധതിയും പൊളിഞ്ഞു. പിടികൂടുന്ന തെരുവുനായകളെ പാര്‍പ്പിക്കാനായി ഷെല്‍ട്ടര്‍ ഹോം അരംഭിക്കാനുള്ള പദ്ധതി പ്രാദേശിക എതിര്‍പ്പുമൂലമാണ് നടപ്പാക്കാന്‍ കഴിയാത്തത്

മന്ത്രിയും ഇക്കാര്യം സമ്മതിച്ചു. തെരുവുനായ വിഷയത്തില്‍ പ്രോജക്ടുകള്‍ സമര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍  നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സമര്‍പ്പിച്ച പഞ്ചായത്തുകള്‍ വിരലിലെണ്ണാവുന്നവയാണ്. എന്നാല്‍ വളര്‍ത്തുനായകളുടെ വാക്സിനേഷനില്‍ 3 ലക്ഷം കടക്കാന്‍ കഴിഞ്ഞതു മാത്രമാണ് ഏക ആശ്വസം

Vaccination of stray dogs did not meet a quarter of the target