‘മാലിന്യസംസ്‌കരണം മെച്ചപ്പെടുത്തണം; വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കും’

മാലിന്യസംസ്‌കരണം മെച്ചപ്പെടുത്തണമെന്നും വീഴ്ചവരുത്തുന്ന തദ്ദേശസ്ഥാപനങ്ങള്‍ പിഴ നല്‍കേണ്ടിവരുമെന്നും മന്ത്രി എംബി രാജേഷ്. സര്‍ക്കാര്‍ ഫണ്ടുകളെ മാത്രം ആശ്രയിക്കാതെ വൈവിധ്യമാര്‍ന്ന വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് മന്ത്രി പറഞ്ഞു. കൊല്ലം കൊട്ടാരക്കരയില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുളള സംസ്ഥാന തദ്ദേശദിനാഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു. നാളെ മുഖ്യമന്ത്രി സമാപനസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

തദ്ദേശസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും കെ-സമാര്‍ട് വ്യാപനത്തിലൂടെ സേവനംവേഗത്തിലാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും സംസ്ഥാന തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്ത് മന്ത്രി എംബി രാജേഷ് പറഞ്ഞു.  മൂന്നിലൊന്ന് തദ്ദേശസ്ഥാപനങ്ങള്‍ മാത്രമാണ് മാലിന്യസംസ്കരണം നടപ്പാക്കുന്നത്. മാലിന്യസംസ്‌കരണം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും വീഴ്ചവരുത്തുന്ന തദ്ദേശസ്ഥാപനങ്ങളും ഇനി മുതല്‍ പിഴനല്‍കേണ്ടിവരുമെന്ന് മന്ത്രി. 

വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സേവനങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍‌ തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. വനവിഭവങ്ങളും, തദ്ദേശസ്ഥാപനങ്ങള്‍ തയാറാക്കുന്ന വിവിധങ്ങളായ ഉല്‍പന്നങ്ങളും പ്രദര്‍ശനവിപണനമേളയിലുണ്ട്്. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫിയും തൊഴിലുറപ്പ് പദ്ധതിയില്‍ മികവ് പുലര്‍ത്തിയതിനുള്ള മഹാത്മാ പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കും.

Minister MB Rajesh said that the waste management should be improved 

Enter AMP Embedded Script