മാലിന്യ മാഫിയയ്ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി; ഇംപാക്ട്

സംസ്ഥാനത്തെ ശുചിമുറി മാലിന്യ മാഫിയക്കെതിരായ മനോരമ ന്യൂസ് പരമ്പരയെ തുടർന്ന് സർക്കാർ ഇടപെടൽ. കർശന നടപടി സ്വീകരിക്കാൻ തദ്ദേശ മന്ത്രി എം.ബി.രാജേഷ് പൊലീസിന് നിർദേശം നൽകി. മാലിന്യം തള്ളുന്നവർക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപ്പറേഷനും വ്യക്തമാക്കി

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാലിന്യ മാഫിയ നടത്തുന്ന കടുത്ത നിയമലംഘനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ സർക്കാരിൻ്റെ ഇടപെടൽ. വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് തന്നെ ബന്ധപ്പെട്ടുവെന്ന് കൊച്ചി മേയർഎം.അനിൽകുമാർ പറഞ്ഞു.  

കോർപ്പറേഷൻ മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്ന വിഷയമല്ല ഇത്. ആയുധങ്ങളടക്കം മാലിന്യ മാഫിയയുടെ കൈവശമുണ്ട്. ഇതിനെ മറികടക്കാൻ പൊലീസിന്റെ ശക്തമായ ഇടപെടൽ ആണ് ആവശ്യം. പൊലീസും നഗരസഭയും ചേർന്ന് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം റോഡുകളിലും കനാലുകളിലും മാലിന്യ മാഫിയ കക്കൂസ് മാലിന്യം തള്ളുന്ന വാർത്ത ദൃശ്യങ്ങൾ സഹിതമാണ് മനോരമ ന്യൂസ് പുറത്ത് വിട്ടത്. സംസ്കരിക്കാനെത്തിക്കുന്ന  മാലിന്യം അതേപടി ജലാശയങ്ങളിലേക്ക് തുറന്നു വിടുന്ന ഞെട്ടിക്കുന്ന കാഴ്ച്ചകളും ഇതിലുണ്ടായിരുന്നു.

Minister will take strict action against the garbage mafia

Enter AMP Embedded Script