ഡല്‍ഹിയില്‍ നടക്കുന്നത് കേരളത്തിന്‍റെ മാത്രം സമരമല്ല; എം.ബി.രാജേഷ്

ഡല്‍ഹിയില്‍ നടക്കുന്നത് കേരളത്തിന്‍റെ മാത്രം സമരമല്ലെന്ന് മന്ത്രി എം.ബി.രാജേഷ്. സമരത്തിന് വിവിധ സംസ്ഥാനങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. മന്ത്രിമാരും എംഎല്‍മാരും ഡല്‍ഹിയില്‍ ആഘോഷിക്കാന്‍ എത്തിയതാണ് എന്ന വിമര്‍ശനത്തിനും എം.ബി.രാജേഷിന് മറുപടിയുണ്ട്.

കേന്ദ്ര സര്‍ക്കാരിനോട് കേരളം ചോദിക്കുന്നത് ഓശാരമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. സമരം കേരളത്തിനു വേണ്ടിയാണെന്നും കോണ്‍ഗ്രസ് സമരത്തില്‍ നിന്ന് വിട്ടു നിന്നത് ദു:ഖകരമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു.

ഡല്‍ഹിയിലെ സമരത്തില്‍ നോര്‍ത്ത് സൗത്ത് വിഭജനമില്ലെന്ന് മുന്‍ മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. ഇന്ത്യ എന്ന ഒറ്റവികാരത്തിലാണ് കാണുന്നതെന്നും ശൈലജ ഡല്‍ഹിയില്‍ പറഞ്ഞു

MB Rajesh About LDF Protest In Delhi