വൈദികന്റെ വീട്ടില്‍ നിന്ന് 50 പവൻ കവർന്ന കേസ്: പ്രതി പിടിയിലെന്ന് സൂചന

കോട്ടയം കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതി കസ്റ്റഡിയിലെന്ന് സൂചന. കുടുംബവുമായി അടുത്ത ബന്ധമുള്ളയാള്‍ കസ്റ്റഡിയിലായതെന്നാണ് ലഭിക്കുന്ന സൂചന. 50 പവനാണ് കവര്‍ന്നത്. മോഷണംപോയ സ്വര്‍ണത്തിന്റെ ഒരുഭാഗം പിന്നീട് വീടിന് സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു. വീട്ടുകാര്‍ പ്രാര്‍ഥനയ്ക്കായി പുറത്ത് പോയപ്പോഴാണ് മോഷണം. തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയതായും കണ്ടെത്തി.