ലൈംഗികാരോപണം മമത ബാനര്‍ജിയുടെ വില കുറഞ്ഞ രാഷ്ട്രീയനീക്കം: ബംഗാൾ ഗവർണർ

Anadhabose4
SHARE

തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാൾ ഗവർണർ സി.വി.അനന്ദബോസ്. മുഖ്യമന്ത്രി മമത ബാനർജിയുടെ തിരഞ്ഞെടുപ്പ് കാലത്തെ വില കുറഞ്ഞ രാഷ്ട്രീയമാണ് നടക്കുന്നത്. ഗവർണർക്ക് എതിരെ അന്വഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. നിയമപരിധി ലംഘിച്ചാൽ കർശനമായ നടപടി ഉണ്ടാകുമെന്നും, കേന്ദ്രസർക്കാരിനെ അറിയിക്കേണ്ട സമയത്ത് കൃത്യമായി അറിയിക്കുന്നുണ്ടെന്നും സി.വി.ആനന്ദബോസ് പറഞ്ഞു

ലൈംഗിക അതിക്രമ പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ രാജ്ഭവനിലെ നാല് ജീവനക്കാര്‍ക്ക് നോട്ടിസ് നല്‍കി. ഇതിനിടെ സി.വി.ആ ബോസിനെതിരെ ആലുവയിൽ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചു. ലൈംഗിക ആരോപണത്തിൽ ഗവർണർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് ഗസ്റ്റ് ഹൗസിലേക്ക് ഗവർണർ മടങ്ങിയെത്തിയപ്പോഴായിരുന്നു പ്രതിഷേധം. ആലുവ ഗസ്റ്റ്ഹൗസിന് 100 മീറ്റർ സമീപത്ത് വച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. 

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ ലൈംഗിക ആരോപണ പരാതിയില്‍ കുരുക്ക് മുറുക്കാനുള്ള നീക്കത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍. സെന്‍ട്രല്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്ദിരാ മുഖര്‍ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. എന്നാല്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.  സര്‍ക്കാര്‍ നീക്കത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനാണ് രാജ് ഭവന്‍റെ തീരുമാനം,

അതേസമയം നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ബംഗാള്‍ സര്‍ക്കാരിന്‍റെ വാദം. ഭരണ ഘടനാ പരിരക്ഷ ഉള്ളതിനാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം പിന്നീട് തീരുമാനിക്കും. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴിയെടുക്കാനാണ് നിലവിലെ പൊലീസിന്‍റെ നീക്കം.  

Police set up team to probe woman's complaint against Bengal Governor

MORE IN BREAKING NEWS
SHOW MORE