ഡല്‍ഹി പി.സി.സി മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്‍ലി ബി.ജെ.പിയില്‍ ചേര്‍ന്നു

PTI05_04_2024_000144B
Arvinder Singh Lovely being felicitated by Union Minister Hardeep Singh Puri, Delhi BJP President Virendra Sachdeva and BJP National General Secretary Vinod Tawde after joining the party, ahead of the third phase of Lok Sabha elections, in New Delhi
SHARE

കോൺഗ്രസ് വിട്ട ഡൽഹി പിസിസി മുൻ അധ്യക്ഷൻ അര്‍വിന്ദർ സിങ് ലവ്‌ലി ബിജെപിയിൽ ചേർന്നു.  മൂന്ന് മുൻ കോൺഗ്രസ് എംഎൽഎമാരും അര്‍വിന്ദറിനൊപ്പം അംഗത്വമെടുത്തു. കോൺഗ്രസിൽനിന്ന് ഇനിയും നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് ലവ്‍ലി പറഞ്ഞു. 

ലോക്സഭ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പാർട്ടിവിട്ട അരവീന്ദർ സിങ് ലവ്ലി ഒരാഴ്ച പിന്നിടുംമുൻപേ ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ഹർദീപ്എ സിങ് പുരിയുടെ സാന്നിധ്യത്തിൽ lavli അംഗത്വം സ്വീകരിച്ചു. 

ദില്ലിയിൽ കനയ്യ കുമാറിനും ഉദിത് രാജിനും സീറ്റ് നൽകിയതിലും, ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിലും പ്രതിഷേധിച്ചാണ് ലവ്ലി പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്.  മറ്റൊരു പാർട്ടിയിലേക്കുമില്ല എന്നായിരുന്നുഅന്ന് ലവ്ലി പറഞ്ഞിരുന്നത്. 2017 ലും ലവ്ലി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നെങ്കിലും 9 മാസത്തിനുശേഷം തിരിച്ചെത്തി. ഡൽഹിയിലെ മുൻ കോൺഗ്രസ് എംഎൽഎമാരായ രാജ് കുമാർ ചൗഹാൻ, നസീബ് സിംഗ്, നീരജ് ബസോയ, യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ അമിത് മല്ലിക് എന്നിവരും ലവ്ലിക്കൊപ്പം ഇന്ന് ബിജെപിയിൽ ചേർന്നു.  തിരഞ്ഞെടുപ്പിനിടെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് കോൺഗ്രസിന് തിരിച്ചടിയാകും.  

Arvinder Lovely, Who Quit As Delhi Congress Chief Twice, Rejoins BJP

MORE IN BREAKING NEWS
SHOW MORE