എസ്.എസ്.എൽ.സി ഫലത്തിൽ വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി ഫലം വളരെ തമാശയായിരുന്നു. 1,25,509 പേർക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു പരാമർശം. കേരളത്തിലെ എ പ്ളസുകളുടെ എണ്ണം ദേശീയ തലത്തിൽ തമാശയായിരുന്നു. ഇത്തവണ നിലവാരം ഉള്ളതാക്കി എന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്കൂൾ വിക്കി അവാർഡ് വിതരണ ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം