എല്ലാ വിഷയത്തിലും എ പ്ലസ് 44,363 വിദ്യാര്‍ഥികള്‍ക്ക്; കൂടുതല്‍ മലപ്പുറത്ത്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 44,363 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മുഴുവന്‍ എ പ്ലസ് നേടിയവര്‍ മൂന്നിലൊന്നായി കുറ‍ഞ്ഞു.  99.26 ശതമാനമാണ് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയം കുറഞ്ഞു. ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള ജില്ല കണ്ണൂരാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിഡിയോ കാണാം. 

ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം വിദ്യാഭ്യാസജില്ലയിലാണ്. മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ച സ്കൂളുകള്‍ 2134 ആണ്.