യുപിയിൽ സർക്കാർ രൂപീകരണത്തിന് ഉപാധി മുന്നോട്ടു വെക്കും: പ്രിയങ്ക

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം  സർക്കാർ ഉണ്ടാക്കാൻ ആർക്കെങ്കിലും പിന്തുണ നൽകണമെങ്കിൽ ഉപാധി മുന്നോട്ടു വെക്കുമെന്ന് പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ല. യുപിയിൽ കോൺഗ്രസിന്റെ മുഖം താൻ തന്നെയെന്നും പ്രിയങ്ക വ്യക്തമാക്കി. യുവാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ട് പ്രത്യേക പ്രകടന പത്രിക കോൺഗ്രസ്‌ പുറത്തിറക്കി. യുപി യിലെ യുവാക്കൾക്കൊപ്പമാണ് കോൺഗ്രസ്സെന്ന് എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ഭരിച്ച 5 വർഷത്തിനിടെ യുപിയിൽ 16 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടമായി. വിദ്വേഷം ഉണ്ടാക്കാനല്ല എല്ലാവരെയും ഒന്നിപ്പിക്കാനാണ് കോൺഗ്രസ്‌ ശ്രമമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുപിയിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും