ജനങ്ങൾക്ക് വേണമെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങും; പ്രിയങ്കയ്ക്ക് പത്തിൽ പത്ത് മാർക്ക്; വാധ്‌ര

ജനങ്ങൾക്ക് എന്നെ വേണമെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയാറാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാധ്‌ര.. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളിൽ നിന്നും പാഠം പഠിച്ചെന്നും അതിലൂടെ രാഷ്ട്രീയം മനസിലായെന്നും അദ്ദേഹം പറയുന്നു. ജനങ്ങൾ അവരുടെ പ്രതിനിധിയായി തന്നെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ മാറ്റങ്ങൾ കൊണ്ടുവരാന്‍ തനിക്ക് സാധിക്കുമെന്നും വാധ്‌ര മാധ്യമപ്രവർത്തകരോട് ഇൻഡോറിൽ വച്ച് പറഞ്ഞു. 

മഹാകാൽ ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷം ഡൽഹിയിലേക്ക് മടങ്ങും വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുൻപും തന്റെ രാഷ്ട്രീയ മോഹം വാധ്​ര വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻതിരിച്ചടി നേരിട്ടതിൽ നിരാശയില്ലെന്നും തന്റെ ഭാര്യയുടെ പ്രവർത്തനങ്ങളിൽ പത്തിൽ പത്ത് മാർക്കും നൽകുമെന്നും അദ്ദേഹം പറഞ്ഞു.