ഒടിടി കരാ‍ര്‍ ഒപ്പിട്ടിരുന്നില്ല; സംശയിച്ചവരോട് ഒന്നും പറയാനില്ല: മോഹന്‍ലാലിന്‍റെ മറുപടി

മരക്കാറിന്റെ ഒ.ടി.ടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ലെന്ന് മോഹന്‍ലാല്‍ മനോരമ ന്യൂസിനോട്. തിയറ്റര്‍ റിലീസിന് ശേഷമാണ് ഒടിടിയിലേക്ക് സിനിമ നല്‍കാനിരുന്നത്. എന്‍റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് ഒന്നും പറയാനില്ല. താന്‍ ബിസിനസുകാരന്‍ തന്നെയാണ്. 100 കോടി മുടക്കിയാല്‍ 105 കോടി കിട്ടണം എന്ന് കരുതുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഡിയോ കാണാം. 

താന്‍ മരിച്ചാലും സിനിമ മുന്നോട്ടുപോകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അത് തിയറ്റര്‍ ഉടമകള്‍ മനസ്സിലാക്കണം– അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ബിസിനസുകാരനാണെന്ന് ഫിയോക് നേതാക്കള്‍ പറ‍ഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പ്രതികരണം.