തിരുവനന്തപുരം വർക്കല തച്ചോട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് സ്വദേശി അജിൻ നടേശന്റെ ഭാര്യ ജിഷയെയാണ് വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഭർത്താവ് മരിച്ചതിനെ തുടർന്ന് ജിഷയുടെ രണ്ടാം വിവാഹമായിരുന്നു 11 ദിവസം മുമ്പ് ഗുരുവായൂരിൽ വച്ച് നടന്നത്.
Also Read: ഫോണില്‍ ചാറ്റ് ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തു; ജീവനൊടുക്കാന്‍ ശ്രമിച്ച അധ്യാപിക മരിച്ചു
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ജിഷയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ജിഷയുടെ ആദ്യ ഭര്‍ത്താവായ ശരത്ത് ഒന്നരവര്‍ഷം മുമ്പ് വിദേശത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഈ ബന്ധത്തില്‍ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെണ്മക്കളുണ്ട്. കുട്ടികളുമായി ജിഷ ഈ വീട്ടില്‍ തന്നെയാണ് താമസിച്ചു വന്നിരുന്നത്.
വർക്കല പൊലീസ് അന്വേഷണം തുടങ്ങി.