ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസിനെ എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ച് അജ്ഞാതൻറെ തെറിവിളി. ഇരുപത്തിയേഴാം തീയതി പുലർച്ചയാണ് എംഎൽഎ ഹോസ്റ്റലിലെ ലാൻഡ് ഫോണിലേക്ക് വിളിയെത്തിയത്. പുലർച്ചെ രണ്ടുമണിക്ക് പലതവണ ഫോൺ വിളിച്ചു.
രമ്യാ ഹരിദാസ് ഫോൺ എടുത്തതിന് തൊട്ടുപിന്നാലെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം വിളിക്കുകയായിരുന്നു. കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തി എന്നും എംഎൽഎ പറയുന്നു. എംഎൽഎയുടെ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. ചിറയിൻകീഴിൽ കോൺഗ്രസുകാരുമായുള്ള പ്രശ്നത്തെത്തുടർന്ന് എംഎൽഎ വി വാദത്തിൽപ്പെട്ടിരുന്നു.