അരുവിക്കര വട്ടക്കുളത്തെ എംകെ പവർ ടൂൾസ് എന്ന കടയിൽ നിന്ന് രണ്ടു ദിവസം മുമ്പാണ് ബൈക്കിൽ എത്തിയ രണ്ടുപേർ ഏണി മോഷ്ടിച്ചു കൊണ്ടു പോയത്. ഏണി കാണാതായ ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണം തന്നെയെന്ന് വ്യക്തമായി. പൊലീസിൽ പരാതിയും നൽകി. Also Read: ഹാ... ഇതെന്ത് മറിമായം! മാസം പതിനായിരം രൂപ ശമ്പളമുള്ളയാളുടെ അക്കൗണ്ടിൽ വന്നത് പതിനായിരം കോടി
പിന്നാലെ ഇന്നലെ വൈകിട്ട് വീണ്ടുമെത്തിയ മോഷ്ടാക്കൾ ഏണി തിരിച്ചുവച്ച് സ്ഥലം വിടുകയായിരുന്നു. കടയുടമ ഏണി പരിശോധിച്ചപ്പോഴാണ് സമീപത്ത് ഒരു കുറിപ്പും ശ്രദ്ധയിൽപ്പെട്ടത്. 'അണ്ണാ സോറി, ഒരു സാധനം കുഴിയിൽ വീണു, അത് എടുക്കാൻ കൊണ്ടുപോയതാണ്, പറ്റിപ്പോയി, മിനിഞ്ഞാന്ന് കൊണ്ടു വയ്ക്കണം എന്ന് കരുതിയതാണ്.
ഒരു സ്ഥലത്തോട്ട് പെട്ടെന്ന് പോകേണ്ടിവന്നു. വൈറൽ ആക്കരുത്, സോറി. ജീവിതം ചെകുത്താനും കടലിനുമിടയിലാണ്, സൂയിസൈഡിന്റെ വക്കിലാണ്, സോറി സോറി സോറി' ഇങ്ങനെയാണ് കത്ത് അവസാനിക്കുന്നത്. ഏതായാലും പൊലീസ് കേസെടുത്തിട്ടില്ല. ഏണി തിരികെ ലഭിച്ചതിനാൽ തുടർനടപടി വേണ്ടെന്നാണ് കടയുടമയുടെയും തീരുമാനം.