kollam-death-teacher

TOPICS COVERED

  • കഴിഞ്ഞ ദിവസം നിഷ്ന ഫോണില്‍ ചാറ്റ് ചെയ്തത് ഭര്‍ത്താവ് സമീര്‍ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറ‍ഞ്ഞു.

കൊല്ലം കടയ്ക്കലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്നയാണ് (27) മരിച്ചത്. സ്വകാര്യ സ്കൂളില്‍ അധ്യാപികയായിരുന്നു. കഴിഞ്ഞ ദിവസം നിഷ്ന ഫോണില്‍ ചാറ്റ് ചെയ്തത് ഭര്‍ത്താവ് സമീര്‍ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറ‍ഞ്ഞു. 

സ്കൂളില്‍ നിന്നും വീട്ടിലെത്തിയ നിഷ്ന ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട സമീര്‍ കുരുക്കഴിച്ചു നിഷ്നയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കി. ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ്. മക്കൾ: ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ.

ENGLISH SUMMARY:

A 27-year-old private school teacher from Kadakkal in Kollam passed away while undergoing treatment after attempting suicide at her residence. The deceased has been identified as Nishna, wife of Sameer, residing at Samir Manzil in Elampazhannoor. According to the police, an argument had broken out between the couple recently after her husband questioned her over phone chats. Nishna attempted to take her own life upon returning home from school, and though her husband rushed her to the hospital, she later succumbed to her injuries.