tvm-bribery

TOPICS COVERED

തിരുവനന്തപുരം തൃക്കണ്ണാപുരം വാർഡിൽ സ്ഥലം വാങ്ങിയ ആളോട് വാർഡ് കൗൺസിലർ അജിൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി. തിരുമല സ്വദേശി സഞ്ജുവിനോട് പണം ആവശ്യപ്പെടുന്ന ഓഡിയോയും വീഡിയോയും പുറത്തുവന്നു. അതേസമയം വീഡിയോ വ്യാജമായി തയ്യാറാക്കിയതാണ് എന്നാണ് അജിൻ്റെ വിശദീകരണം.  

ആറുമാസം മുമ്പ് തൃക്കണ്ണാപുരം വാർഡിൽ തിരുമലയിലാണ് സഞ്ജു സ്ഥലം വാങ്ങിയത്. പിന്നാലെ കൗൺസിലർ അജിൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സഞ്ജുവിന്‍റെ പരാതി. 

പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐക്കാരെ കൊണ്ട് ഭൂമിയിൽ കൊടികുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോയും വീഡിയോയും പുറത്തുവന്നു.

ആരോപണം നിഷേധിച്ച അജിൻ വീഡിയോ എഐ നിർമിതമാണെന്നും പരാതിക്ക് പിന്നിൽ ബിജെപിയാണെന്നും പ്രതികരിച്ചു. പുറമ്പോക്ക് ഭൂമിയിലെ നിർമാണത്തിനെതിരെ നടപടി സ്വീകരിച്ചപ്പോഴുണ്ടായ പ്രതികാരമാണ് പിന്നിലെന്നും അജിൻ.

അതേസമയം അജിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും രംഗത്തെത്തി. വിഷയം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മേയർ വ്യക്തമാക്കി.

allegations of a councillor in Thiruvananthapuram demanding a bribe. :