ഇന്നലെ തലസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിന്റെ തീ അണഞ്ഞിട്ടില്ല.രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ കനല്‍ച്ചൂട് കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും പടരുകയാണ്.കോൺഗ്രസും ഇടതുസംഘടനകളും നേർക്കുനേർ.കല്ലേറ്, പ്രതിഷേധം, സംഘർഷം. പിന്നാലെ പുതിയ ഏറ്റുമുട്ടലുകൾ.
ഇന്നലെ നടന്നത് ഒരു ഒറ്റപ്പെട്ട സംഘർഷമായിരുന്നെങ്കില്‍ ഇന്ന് രാഷ്ട്രീയ വൈരത്തിന്റെ പുതിയൊരു മുഖമാണ് കേരളം കാണുന്നത്. സംസ്ഥാന തലസ്ഥാനം യുദ്ധക്കളമെങ്കില് അങ്ങ് വടക്ക് കാസര്‍കോട് വരെ ആ തീ പടര്‍ന്നിരിക്കുന്നു. മന്ത്രിമാര്‍ക്കുപോലും രക്ഷയില്ല. മന്ത്രി വാഹനം തടയുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ നേരിടാന്‍ യുഡിഎഫ് പ്രവര്‍ത്തകരും രണ്ടുംകല്‍പ്പിച്ചിറങ്ങുകയാണ്. പോര്‍വിളിയുമായി സിപിഎം-യുഡിഎഫ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍