ഇന്നലെ വൈകിട്ട് തുടങ്ങിയ തെരുവുസംഘര്‍ഷം തീര്‍ന്നു എന്ന് പറയാറായിട്ടില്ല. തലസ്ഥാനത്ത് ഇന്നലെ രാത്രി കണ്ടത് അവിശ്വസനീയവും ആശങ്കപ്പെടുത്തുന്നതുമായ കാര്യങ്ങള്‍. തുടങ്ങിയത് ആര് എന്നതില്‍ പൂര്‍ണ വ്യക്തത വന്നോയെന്ന് സംശയമാണ്.

യൂണിവേഴ്സിറ്റി കോളജിന് മുന്നില്‍ യൂത് കോണ്‍ഗ്രസുകാര്‍ ആദ്യം പന്തമെറിഞ്ഞോ അതോ എസ്എഫ്ഐക്കാര്‍ ആദ്യം കല്ലും മദ്യക്കുപ്പിയുമെറിഞ്ഞോ എന്നേയുള്ളു. പിന്നെ കണ്ടതില്‍ കൊണ്ടുംകൊടുത്തും നാട്ടിലെ കെഎസ്്യുക്കാര്‍, യൂത്ത് കോണ്‍ഗ്രസുകാര്‍, കോണ്‍ഗ്രസുകാര്‍ എല്ലാം അങ്ങനെ തകര്‍ത്ത് മുന്നേറുകയായിരുന്നു.

ഇന്നുച്ചയ്ക്ക് രണ്ടരവരെ.  ആ രണ്ടരയ്ക്ക് തലസ്ഥാനത്ത് ഇന്ദിരാഭവനില്‍ യുഡിഎഫ് കണ്‍വീനറൊരു വാര്‍ത്താസമ്മേളനം വിളിക്കുംവരെ. എന്തിനാണ് അടൂര്‍ പ്രകാശ് മാധ്യമങ്ങളെ കാണുന്നത് എന്നതില്‍ ധാരണയില്ലായിരുന്നു എങ്കിലും ഇങ്ങനൊന്ന് മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചേയില്ല. പത്തുമിനിറ്റോളം മാത്രം സമയത്തില്‍ സ്വന്തം പാര്‍ട്ടിക്കാരെ, പിള്ളേരെയൊക്കെ തലയ്ക്കടിച്ച് ഇരുത്തി മുന്നണി കണ്‍വീനര്‍.

അതാണ് നമ്മളാദ്യം കേട്ടത്. മുഖ്യമന്ത്രിക്കെതിരെ അതൃപ്തി പരസ്യമാക്കി ഭരണമുന്നണി കണ്‍വീനര്‍ വാര്‍ത്താസമ്മേളനം നടത്തുകയെന്നാല്‍ അത്യന്തം ഗുരുതരമായൊരു സാഹചര്യമാണ്. അതിന് അടൂര്‍ പ്രകാശിനെ പ്രേരിപ്പിച്ചതെന്താണ്? സ്വന്തം ഉള്‍വിളിയല്ലാതെ മറ്റാരുടെയൊക്കെ പിന്തുണ അദ്ദേഹത്തിനുണ്ട്?

എഐസിസിക്ക് പരാതി നല്‍കുമെന്നുവരെ പരസ്യമായി പറഞ്ഞ അടൂര്‍ പ്രകാശ് ലക്ഷ്യമിടുന്നത് എന്താണ്? ഇതൊരു ആസൂത്രിത പടപ്പുറപ്പാടിന്റെ തുടക്കമോ? പിന്നെ ഞാനൊന്നുമറിയുന്നില്ല എന്ന് മാധ്യമങ്ങളോട് പറയുന്ന മുന്നണി കണ്‍വീനര്‍ക്ക് ശരിക്കും ആ കസേരയില്‍ തുടരാന്‍ അര്‍ഹതയുണ്ടോ? പാര്‍ട്ടിയില്‍ പറയേണ്ടത് പരസ്യമായി പറഞ്ഞയാള്‍ നടത്തിയത് അച്ചടക്കലംഘനമോ? 

ENGLISH SUMMARY:

Thiruvananthapuram protest is a major focus, detailing the unexpected political violence and its aftermath. The situation escalated with clashes and a press conference that brought serious political implications to light.