തിരുവനന്തപുരം അരുവിക്കരയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിയന്ത്രണത്തിലായിരുന്ന സഹകരണ സംഘത്തിൽ നിക്ഷേപിച്ച ആയുഷ്കാല സമ്പാദ്യം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് ആനാട് ശശിയുടെ ഭാര്യ ഡോ. പി.ലത. അരുവിക്കര മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘമാണ് നിക്ഷേപത്തുക നല്‍കാത്തത്. ഭര്‍ത്താവിന് കാന്‍സറായിരുന്നുവെന്ന് ബോധപൂര്‍വം ചിലര്‍ പ്രചരിപ്പിച്ചെന്നും അവര്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പടെ വിവരങ്ങള്‍ അറിയിച്ചിട്ടും ഫലമുണ്ടായില്ല.
അരുവിക്കര മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിലുള്ള കടുത്തമാനസിക സമ്മര്‍ദ്ദമാണ് ആനാട് ശശിയെ മരണത്തിലേക്ക് നയിച്ചതെന്ന് ഭാര്യ ഡോ.പി.ലത. മലയാള മനോരമ നെടുമങ്ങാട് വാര്‍ത്താ പ്രതിനിധിയാണ് ആനാട് ശശി.മകളുടെ പഠനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി സ്വരുക്കൂട്ടിയിരുന്ന സമ്പാദ്യവും തന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉള്‍പ്പടെ 2021 ലാണ് വലിയൊരുതുക ഈ സഹകരണ സംഘത്തില്‍ നിക്ഷേപിച്ചത്. അന്നത്തെ സംഘം പ്രസിഡന്‍റ് മുണ്ടേല മോഹന്‍ എന്നറിയപ്പെടുന്ന എം. മോഹന്‍ കുമാറിന്‍റെ പ്രേരണയും ഉണ്ടായി.ഈ സഹകരണ സംഘത്തില്‍ 24.74 കോടിരൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോഹന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇത് ശശിയെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കി.പണം തിരികെ കിട്ടുന്നതിനായി രണ്ട് കോൺഗ്രസ് നേതാക്കളെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല.
അതിനിടെ ക്യാന്‍സര്‍ ബാധിച്ച മനോവിഷമത്താലാണ് ഭര്‍ത്താവ് ജീനൊടുക്കിയതെന്നും ചിലര്‍ പ്രചരിപ്പിച്ചുവെന്ന് ഡോ. ലത. ഓഗസ്റ്റ് നാലിനാണ് വെള്ളയമ്പലം കനകനഗറിലെ ഹെഡ് സർവേയർ ഓഫിസിന് മുൻവശത്തെ ഷെഡിൽ ആനാട് ശശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിതകാലത്തെ സമ്പാദ്യം തിരികെ ലഭിക്കാന്‍ ഇനി ആരുടെ സഹായം തേടുമെന്ന ചോദ്യമാണ് ഈ അമ്മയുടെയും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഏകമകളുടെയും മുന്നില്‍