dr-jithu-arrest

സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മദ്യപിച്ചെത്തിയ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി ജിത്തുവാണ് പിടിയിലായത്. രോഗികളുടെ പരാതിയില്‍ ഡോക്ടറെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ മദ്യപിച്ചെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തില്‍ വിട്ടയയ്ക്കും. മുന്‍പും ജിത്തു മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി പരാതി ഉയര്‍ന്നിരുന്നു. 

ENGLISH SUMMARY:

Police arrested Dr. Jithu, a native of Thiruvananthapuram, for arriving at the Community Health Centre in Vellarada, Thiruvananthapuram, while under the influence of alcohol. The action was taken based on complaints from patients. Medical tests confirmed the presence of alcohol, leading to his arrest. The doctor was later released on bail. Previous complaints had also been raised against Dr. Jithu for attending duty in an inebriated state.