upper-kuttanaf-rain

കിഴക്കൻ വെള്ളത്തിന്‍റെ ഒഴുക്ക് കുറഞ്ഞതോടെ തിരുവല്ലയിൽ ആശ്വാസമായെങ്കിലും അപ്പർകുട്ടനാട് ദുരിതത്തിൽ തന്നെ. വീടുകളിൽ കയറിയ വെള്ളം ഇറങ്ങാൻ ഇനിയും ദിവസങ്ങൾ എടുക്കും. തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാതയിൽ നീരേറ്റുപുറം പാലത്തിൽ ലോറി കുടുങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു.

ചക്കുളത്ത് കാവ് ദേവി ക്ഷേത്രത്തിൽ വെള്ളം കയറിയിട്ട് ആറ് ദിവസമായി. ശ്രീ കോവിലിലേക്ക് വെള്ളം കയറാത്തതിനാൽ നിത്യ പൂജക്ക് മുടക്കം വന്നിട്ടില്ല. അപ്പർ കുട്ടനാട് മേഖല ദിവസങ്ങളായി കടന്നു പോകുന്നത് ദുരിത കയത്തിലൂടെയാണ്. വീടുകളിൽ കയറിയ വെള്ളം ഇറങ്ങാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരും. 

അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ നീരേറ്റുപുറം പാലത്തിൽ ലോറി കുടുങ്ങിയതോടെ ഗതാഗതവും തടസപ്പെട്ടു. റോഡിൽ വെള്ളം കയറിയതോടെ വലിയ വാഹനങ്ങളിലും ട്രാക്ടറുകളിലും ആയിരുന്നു ആളുകളുടെ യാത്ര. 

തിരുവല്ല മുണ്ടപ്പള്ളി ഉന്നതിയിൽ വെള്ളം കയറിയ വീട് ഇടിഞ്ഞു വീണു. ഉന്നതിയിലെ രാജേഷിന്‍റെ വീടാണ് ഇടിഞ്ഞത്. തിരുവല്ലയിലും അപ്പർകുട്ടനാട് മേഖലയിലും പകൽ സമയത്ത് മഴ ഒഴിഞ്ഞു നിൽക്കുന്നത് ആശ്വാസമാണ്.

ENGLISH SUMMARY:

Kerala floods continue to cause distress in Upper Kuttanad despite some relief in Thiruvalla as eastern water flow decreases, with waterlogged homes expected to take days to drain. The disruption on the Thiruvalla-Ambalappuzha state highway near Neerettupuram bridge due to a stranded lorry further exacerbates the difficult situation.