ചങ്ങനാശേരിയിലെ ഒരു ഇരട്ടക്കല്യാണം കൗതുകമുണർത്തുകയാണ്. ഇരട്ട സഹോദരി മാരെ വിവാഹം കഴിച്ചത് ഇരട്ട സഹോദരന്മാർ, ചടങ്ങ് നടത്തി നൽകിയത് ഇരട്ടകളായ വൈദികർ. ചടങ്ങിൽ അൾത്താര ബലന്മാർ ആയി എത്തിയതും ഇരട്ടകളാണ്. 

ഇരട്ട സഹോദരന്മാർ ഇരട്ടകളായ സഹോദരിമാരെ വിവാഹം കഴിക്കുന്നത് നാം കണ്ടിട്ടുണ്ട്. ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്ന വിവാഹത്തെ വ്യത്യസ്തമായത് വൈദികരും ഇരട്ടകളായതോടെയാണ്.

ചങ്ങനാശേരി വെട്ടുപറമ്പിൽ അഖിൽ കെ തോമസും നിഖിൽ കെ തോമസും ജീവിത പങ്കാളികളാക്കിയത് കുളത്തൂർ കുമ്പിളുവേലിൽ ഇരട്ട സഹോദരിമാരായ മാഗിയെയും മരിയയെയുമാണ്. ഈ ചടങ്ങിന് കാർമികത്വം വഹിച്ചതും ഇരട്ടകൾ. വൈദികരെ തേടി കണ്ടു പിടിച്ചതും ഇരട്ട സഹോദരിമാർ തന്നെ. 

വിവാഹത്തിലെ ഇരട്ടകളുടെ സാന്നിധ്യം ഇവരുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. 

ചടങ്ങ് നടത്തി നൽകിയ കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികരായ ആന്റോ പേഴുംകാട്ടിലിനും , അജോ പേഴുംകാട്ടിലിനും ഇതൊരു വത്യസ്ത അനുഭവമായി.

A remarkable double wedding in Changanassery saw twin sisters marrying twin brothers, with twin priests officiating the ceremony and even twin altar boys present. :