Image Credit : https://www.facebook.com/arunj224
സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുളള ഇൻഫ്ലുവൻസർ അരുൺ ജയചന്ദ്രൻ വിവാഹിതനായി. അരുണ്‍ തന്നെയാണ് തന്‍റെ വിവാഹവിശേഷങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. യുകെയിൽ നഴ്സായ ശിൽപ ഉദയകുമാറാണ് വധു. ചെറുതും വലുതുമായ നിരവധി വിഡിയോസിലൂടെ സോഷ്യല്‍ലോകത്തിന് സുപരിചിതമാണ് അരുണിന്‍റെ കുടുംബത്തെ. വിവാഹച്ചിത്രങ്ങള്‍ സൈബറിടത്ത് വൈറലായതോടെ നിരവധി പേരാണ് അരുണിനും ശില്‍പയ്ക്കും വിവാഹാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.
ഒരു കൊച്ചുവീട്ടിലെ പരമിതികള്‍ക്കുളളില്‍ നിന്നുകൊണ്ടായിരുന്നു അരുണിന്‍റെ ഇന്‍സ്റ്റഗ്രാം വിഡിയോസിന്‍റെ തുടക്കം. ആ വിഡിയോകളിലെല്ലാം പല പല കഥാപാത്രങ്ങളായി എത്തിയതാകട്ടെ അരുണിന്‍റെ അനുജത്തിയും അച്ഛനും അമ്മയും തന്നെ. പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടനവധി വിഡിയോകളിലൂടെ നിരവധി ഫോളേവേഴ്സിനെയാണ് അരുണ്‍ സ്വന്തമാക്കിയത്. സാധാരണ വീടുകളില്‍ നടക്കുന്ന സംഭവങ്ങളും മറ്റുമാണ് അരുണ്‍ വിഡിയോയാക്കി മാറ്റിയത്. ഇന്ന് മലയാളത്തിലെ മുന്‍നിര ഇന്‍ഫ്ലുവന്‍സര്‍മാരില്‍ ഒരാളാക്കി അരുണിനെ മാറ്റിയതും അരുണിന്‍റെ കഠിനാധ്വാനവും അര്‍പ്പണബോധവും തന്നെ.
വിവാഹം തീരുമാനിച്ചതിന് ശേഷമുളള വിശേഷങ്ങളെല്ലാം തന്നെ അരുണ്‍ തന്‍റെ ഫോളോവേഴ്സുമായി പങ്കുവച്ചിരുന്നു. കല്യാണത്തിനുള്ള വസ്ത്രങ്ങൾ വാങ്ങാൻ വന്നതുമായി ബന്ധപ്പെട്ട വിഡിയോയിൽ പെൺവീട്ടുകാർ ബിരിയാണി തിന്നതിന്‍റെ കണക്കു പറഞ്ഞുവെന്ന് ആരോപിച്ച് അരുണിനെതിരേ വിമർശനവും ഉയർന്നിരുന്നു. നിരവധി യൂട്യൂബര്‍മാരും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരും അരുണിന്‍റെ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹച്ചിത്രങ്ങള്‍ ഇതിനോടകം സൈബറിടത്ത് വൈറലായിമാറിയിരിക്കുകയാണ്.