സംസ്ഥാനത്ത് ആദ്യമായി നാട്ടുകാര്‍ക്കായി തിയറ്റര്‍ നിര്‍മിച്ച് പഞ്ചായത്ത്. പത്തനംതിട്ട സീതത്തോട് പഞ്ചായത്താണ് തിയറ്റര്‍ നിര്‍മിച്ചത്. ഒരു സിനിമ കാണണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടിപ്പോകേണ്ട ദുരിതത്തിന് ആണ് അവസാനമായത്.ഇന്നാണ് ഉദ്ഘാടനം.
ആഗ്രഹമുണ്ടെങ്കിലും സിനിമകാണല്‍ സീതത്തോട്കാര്‍ക്ക് ദുരിതമായിരുന്നു.ഒരു സിനിമ കാണണമെങ്കില്‍ മുപ്പത് കിലോമീറ്റര്‍ വരെ യാത്രചെയ്യണം.അതിന് പഞ്ചായത്ത് തന്നെ പരിഹാരം കണ്ടു. ഗവി ഗാലക്സി സിനിമാസ് എന്ന തിയറ്റര്‍ പൂര്‍ത്തിയായി. 143 പുഷ് ബാക്ക് സീറ്റുകള്‍ ഉള്ള 4Kതിയറ്റര്‍. 4 കെ ലേസര്‍ പ്രൊജക്ടര്‍.ഡോള്‍ബി അറ്റ് മോസ്,ക്യൂബ് സിനിമയുമായി കണക്ടിവിറ്റി സംവിധാനങ്ങളും ഉണ്ട്. എറണാകുളത്തുള്ള കമ്പനിക്കാണ് നടത്തിപ്പ് കരാര്‍. ഓണ്‍ലൈന്‍ ബുക്കിങ്ങുമുണ്ട്. റിലീസ് ചിത്രങ്ങള്‍ അടക്കം ഇനി സീതത്തോട്ടുകാര്‍ക്കും കാണാം.
ഗവി ഷോപ്പിങ് കോംപ്ലക്സിലാണ് തിയറ്റര്‍. ഭക്ഷണ ശാലയടക്കം വിപുലമായ സൗകര്യങ്ങളോടെയാണ് കെട്ടിട സമുച്ചയം. കെ.യു.ജനീഷ്കുമാര്‍ അനുവദിച്ച ഫണ്ട് കൂടി ചേര്‍ത്താണ് പഞ്ചായത്ത് കെട്ടിടം പൂര്‍ത്തീകരിച്ചത്.