ക്രിസ്മസ് റിലീസായി എത്തുന്ന മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം, 'വൃഷഭ' തിയറ്ററുകളില്‍. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ആക്ഷൻ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മോഹൻലാലിന്റെ മാസ്സ് പ്രകടനം ഗംഭീരമായിട്ടുണ്ടെന്നാണ് ആദ്യ പ്രതികരണം. ചിത്രത്തിന്‍റെ ടൈറ്റില്‍ കാര്‍ഡ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഒരു അച്ഛൻ - മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. രണ്ടുകാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. രാജാ വിജയേന്ദ്ര വൃഷഭയായും പുതിയകാലഘട്ടത്തിലെ ബിസിനസുകാരനായും മോഹല്‍ലാല്‍ എത്തുന്നു. വമ്പൻ ക്യാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് വിവരം. മോഹൻലാലിനൊപ്പം മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് ആന്റണി സാംസൺ ആണ്. എഡിറ്റിംഗ് കെ. എം. പ്രകാശ് നിർവഹിച്ചിരിക്കുന്നു. സാം സി. എസ്. ആണ് സംഗീതം ഒരുക്കിയത്. സൗണ്ട് ഡിസൈൻ ഒരുക്കിയിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. ആക്ഷൻ രംഗങ്ങൾ പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ ചേർന്നാണ് കൈകാര്യം ചെയ്തിരിക്കുന്നത്