തിരുവാഭരണ പാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാത്തതിന് എതിരെ ഹര്‍ജി നല്‍കാന്‍ ഒരുങ്ങി തിരുവാഭരണ പാത സംരക്ഷണ സമിതി.പോറ്റി പാരഡിക്കെതിരെ പരാതി നല്‍കിയ പ്രസാദ് കുഴിക്കാലയാണ് കോടതിയെ സമീപിക്കുന്നത്.മകരവിളക്കിന് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ച് പന്തളത്ത് നിന്ന് തുടങ്ങുന്ന ഘോഷയാത്ര ശബരിമലയ്ക്ക് പോകുന്നത് പരമ്പരാഗത പാതയിലൂടെയാണ്.
പത്തനംതിട്ട റാന്നി ഭാഗത്തെ തിരുവാഭരണ പാതയാണിത്.പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഹാപ്പിനെസ് പാര്‍ക്ക് ആക്കുകയാണ്.ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു.പാതയോരത്ത് കക്കൂസ് മാലിന്യം അടക്കം തള്ളുന്നത് തടയാന്‍ ക്യാമറ സ്ഥാപിച്ചു.ശുചിമുറി,കടകള്‍ അടക്കം കൂടുതല്‍ സംവിധാനങ്ങള്‍ വരും.ഒന്നര മീറ്റര്‍ ഉണ്ടായിരുന്ന റോഡാണ് കയ്യേറ്റം ഒഴിപ്പിച്ച് 45മീറ്ററാക്കിയതെന്ന് പാത സംരക്,ണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാല പറയുന്നു.
പ്രസാദാണ് ദീര്‍ഘകാലം ഹൈക്കോടതിയില്‍ നിയമ പോരാട്ടം നടത്തി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള വിധി നേടിയത്. 90 ശതമാനം കയ്യേറ്റങ്ങളും ഒഴിപ്പിച്ചില്ലെന്നും ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുന്നില്ല എന്നും പ്രസാദ് ആരോപിക്കുന്നു
കോടതി ഉത്തരവ് ലംഘിച്ചത് ചൂണ്ടിക്കാട്ടി അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.അതേസമയം ഈ വര്‍ഷത്തെ തിരുവാഭരണ ഘോഷയാത്ര ആരംഭിക്കാന്‍ ആറ് ദിവസം മാത്രം ശേഷിക്കെ പാത വൃത്തിയാക്കിയില്ലെന്നും പ്രസാദ് ആരോപിച്ചു.